
ദോഹ: ELEVEN’S അവതരിപ്പിച്ച്, FALCON FITNESS പവർഡ് ബൈ ആയി, QITWA-യുടെ സഹകരണത്തോടെ SKY MEDIA ORGANIZING WLL സംഘടിപ്പിച്ച “TEA TIME” ഓൾ ഇന്ത്യ വടംവലി ടൂർണമെന്റ് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആവേശകരമായി സമാപിച്ചു.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ഇരുപതിലധികം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആവേശം നിറഞ്ഞ മത്സരങ്ങളാണ് അരങ്ങേറിയത്.
പുരുഷ വിഭാഗത്തിൽ SAK QATAR ജേതാക്കളായി. ORUMA KALAPAKKENCHERY രണ്ടാം സ്ഥാനവും FM CHAMPIONS മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ROPE REBELS ജേതാക്കളായപ്പോൾ IGNITES QATAR രണ്ടാം സ്ഥാനം നേടി.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും മാച്ച് കൺവീനർ ഇർഫാൻ പി.കെ. നേതൃത്വം നൽകി.
വിജയികൾക്കും റണ്ണറപ്പ് ടീമുകൾക്കും ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ്, മെഡലുകൾ എന്നിവ സമ്മാനിച്ചു. അഡ്വ. ജാഫർ ഖാൻ, SKY MEDIA മാനേജിംഗ് ഡയറക്ടർ പ്രേം സിംഗ്, ELEVEN’S അംഗങ്ങളായ ഇർഫാൻ പി.കെ., ഷെറിൻ പരപ്പിൽ, ഷൈജൻ തരകൻ, ഫിജാസ്, സമീർ, സിനോജ്, മഹ്റൂഫ്, സനൂപ്, തൻസീം എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന ചടങ്ങിൽ ഷൈജൻ തരകൻ സ്വാഗതം ആശംസിച്ചു. SKY MEDIA മാനേജിംഗ് ഡയറക്ടർ പ്രേം സിംഗ്, QITWA പ്രസിഡന്റ് നിഷാന്ത് എന്നിവർ ആശംസകൾ നേർന്നു.
ഷെറിൻ പരപ്പിൽ നന്ദി പ്രകാശിപ്പിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കും സ്പോൺസർമാർക്കും വിശിഷ്ടാതിഥികൾക്കും മത്സരം കാണാനെത്തിയ കായികപ്രേമികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
കായികമനോഭാവത്തിന്റെയും കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്നുനൽകിയ ടൂർണമെന്റ് മികച്ച സംഘാടനവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.










